രക്ഷകർത്താക്കൾക്കായി ശാക്തീകരണ പരിപാടി

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രതീക്ഷാഭവൻ സ്പെഷ്യൽ സ്കൂളും പരപ്പ് ചാവറഗിരി സിഎംഐ സ്പെഷ്യൽ സ്കൂളും സംയുക്തമായി സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കായി ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. തൊടുപുഴ പ്രതീക്ഷാഭവൻ സ്പെഷ്യൽ സ്കൂളിൽ നടന്ന പരിപാടിയിൽ പ്രതീക്ഷാഭവൻ സ്കൂൾ പ്രിൻസിപ്പൽ സി. ഹണി വി. ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ ആതിരാ ജോഷി ഉദ്ഘാടനം നിർവഹിച്ചു. പരപ്പ് ചാവറഗിരി സിഎംഐ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. പ്രിൻസ് ജോയി സിഎംഐ, പ്രതീക്ഷാഭവൻ ലോക്കൽ മാനേജർ സി. മേരി ജോൺ എന്നിവർ ആശംസകൾ നേർന്നു.
പ്രഥമശുശ്രൂഷ, ലൈംഗിക വിദ്യാഭ്യാസം, വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി, വിഷ്വൽ ഷെഡ്യൂൾ എന്നീ വിഷയങ്ങളിൽ ഡോ. അരുൺ (സ്പോർട്സ് ആയുർവേദം, കാരിക്കോട്), . സ്മിത എ., . അഞ്ജലി കെ.എം. (പ്രതീക്ഷാഭവൻ), അശ്വതി ചന്ദ്രൻ (ചാവറഗിരി സിഎംഐ സ്പെഷ്യൽ സ്കൂൾ പരപ്പ് ) എന്നിവർ ക്ലാസുകൾ നയിച്ചു. പ്രതീക്ഷാഭവൻ പി.ടി.എ. പ്രസിഡന്റ് ടിജിൻ ടോം നന്ദി പറഞ്ഞു.







































































































