പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി സബ്കളക്ടറുടെ ഓഫീസില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

ഇടുക്കി സബ് കളക്ടറുടെ ഓഫീസില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. ബിരുദമോ ബിരുദാനന്തര ബിരുദമോ പഠിക്കുന്നതോ പൂര്‍ത്തിയാക്കിയതോ ആയ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൊതുഭരണത്തെക്കുറിച്ചും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രായോഗിക അറിവ് നേടുന്നതിനും പരിചയസമ്പത്ത് ലഭിക്കുന്നതിനുമുള്ള അവസരമാണിത്.
താത്പര്യമുള്ളവര്‍ തങ്ങളുടെ അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ [email protected] എന്ന ഇമെയിലിലേക്ക് അയക്കുക. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, താമസിക്കുന്ന സ്ഥലം, ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 27. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സാപ്പ്: 94471 84231







































































































