ഇടുക്കി ജില്ലയിൽ സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു

“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ അവബോധ ക്ലാസുകൾ നടത്തപ്പെട്ടു. പുറപ്പുഴ സെന്റ്.സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിൽ കരിങ്കുന്നം പോലീസ് ഇൻസ്പെക്ടർ മഹേഷ്‌പിള്ള ബി-യുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ രാജേഷ് പി ജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ,
കോടിക്കുളം സെന്റ് മേരിസ് ഹൈസ്കൂളിൽ ഇടുക്കി വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രിയ മധുസൂദനൻ,
പെരുമ്പിള്ളിചിറ അൽ അസർ നേഴ്സിങ് കോളേജിൽ സബ് ഇൻസ്പെക്ടർ ബിജു വി എ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രിയ മധുസൂദനൻ, സിവിൽ പോലീസ് ഓഫീസർമാരായ നഹാസ്, രമ്യ സുകുമാരൻ,
മണിയാറൻകുടി ഗവൺമെന്റ് ഹൈസ്കൂളിൽ സബ് ഇൻസ്പെക്ടർ ശ്രീ. സന്തോഷ് സി ആർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബിന്ദു, സിവിൽ പോലീസ് ഓഫീസർമാരായ ബിൻസി, സംഗീത എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ലഹരി ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ശാരീരിക-മാനസിക പ്രശ്നങ്ങളെക്കുറിച്ചും, രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസുകളിൽ വിശദീകരിച്ചു. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.































































































































