കാവലായ് ഇടുക്കി ജില്ലാ പോലീസ്.

അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ( NSS) നേതൃത്വത്തിൽ “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോട്ടിക് ഹണ്ട്” എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജയ് ബി സ്വാഗതം ആശംസിച്ചു. അടിമാലി പോലീസ് സബ് ഇൻസ്പെക്ടർ പി. എം. റഷീദ് ക്ലാസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങൾ, യുവതലമുറ നേരിടുന്ന വെല്ലുവിളികൾ, ലഹരിക്കെതിരായ സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങളിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ കെ ഡി മണിയൻ വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് നിധിൻ മോഹൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ, എൻ എസ് എസ് വോളണ്ടിയർമാർ, അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.































































































































