Idukki വാര്‍ത്തകള്‍
പരിസ്ഥിതി ദിനാചരണം നടന്നു

ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് പോസ്റ്റർ ഡിസൈനിങ് വൃക്ഷത്തൈകൾ നടീൽ തുടങ്ങിയ പരിപാടികൾ നടത്തി. പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ബാസ്ക്കർ നിർവഹിച്ചു. വാർഡ് മെമ്പർ ജിമ്മി ജോർജ് അഗ്രികൾച്ചറൽ ഓഫീസർ രഹ്ന K സ്കൂൾ പ്രിൻസിപ്പാൾ അഗസ്റ്റിൻ എം എ, ഹെഡ്മിസ്ട്രസ് റിനിമോൾ മാത്യു, വിവിധ സംഘടനകളുടെ ചാർജ് വഹിക്കുന്ന അധ്യാപകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി











































































































