ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ഹൈറേഞ്ചിലെ 50 സ്കൂളുകളിൽ ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ഹൈറേഞ്ചിലെ 50 സ്കൂളുകളിൽ ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെയാണ് തൈകൾ വിതരണം ചെയ്തത്.
പച്ചയാണ് ഭൂമിയുടെ ശ്വാസം എന്ന സന്ദേശത്തോടെയാണ് ഫ്രണ്ട്സ് ഓഫ് കട്ടപ്പന പരിസ്ഥിതി ദിനത്തിൽ ഹൈറേഞ്ചിലെ 50 സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തത്.
കട്ടപ്പന ഇടുക്കികവല ബൈപ്പാസ് റോഡിലെ തണലിടത്തിന് സമീപം അപകടവാസ്ഥയിലായിരുന്ന മരങ്ങൾ PWD മുറിച്ചു മാറ്റിയതിന് സമീപം ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോഷി ഡേവിഡ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രിൻസ് ജോൺ മരതൈകൾ നടീൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ് അദ്ധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ, പ്രോഗ്രാം ചെയർമാൻ ബിനോയി കല്ലോലിപ്പറമ്പിൽ എന്നിവർ സംസാരിച്ചു
പേര,ഞാവൽ,പുളി,പനിനീർ ചാമ്പ , കരിവേപ്പ് തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്തത്.











































































































