Idukki വാര്‍ത്തകള്‍
കട്ടപ്പന സർവീസ് സഹകരണ ബാങ്ക് 2025-26 അധ്യാനവർഷത്തിൽ SSLC/ Plus Two പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസക്കാരുടെ കുട്ടികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും

അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം 2026 ജൂൺ മാസം എട്ടാം തീയതി വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്.
അർഹരായവർക്ക് 2026 ജൂൺ മാസം പന്ത്രണ്ടാം തീയതി രാവിലെ 10.30 മണിക്ക് പള്ളിക്കവലയിലുള്ള സിഎസ്ഐ ഗാർഡനിൽ നടക്കുന്ന യോഗത്തിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് ഹെഡ് ഓഫീസ്/ശാഖകളുമായി ബന്ധപ്പെടുക.