Idukki വാര്‍ത്തകള്‍
പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി പുനസ്ഥാപന യജ്ഞത്തിൽ കുട്ടികളും

സ്വരാജ് മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ, JPM കോളേജ് ലാബ്ബക്കട എന്നിവിടങ്ങളിലെ 50 ഓളം കുട്ടികൾ മറ്റപ്പള്ളി വനമേഖലയിലെ ഒരേക്കർ സ്ഥലത്തു 100 തൈകൾ നട്ടു, ഒരേക്കർ സ്ഥലമാണ് കുട്ടികളെ വനം വകുപ്പ് ഏല്പിച്ചിരിക്കുന്നത്.
മുൻപ് യൂക്കാലി തോട്ടമായിരുന്ന പ്രദേശമാണ് പുനസ്ഥാപിക്കുന്നത്. സ്വാഭാവിക വനമായി തീരും വരെ പരിചരണം കുട്ടികളാണ് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
മറ്റപ്പള്ളി മേഖലയിലെ ഉൾവനത്തിൽ നടന്ന പരിപാടിയിൽ
അയ്യപ്പൻകോവിൽ ഫോറെസ്റ്റ് ഓഫീസർ കെ. വി. രതീഷ്, NSS പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ, ജെനീഷ് മാത്യു, പ്രിൻസ് മറ്റപ്പള്ളി, സജീവ് JPM, ലിറ്റിമോൾ പി സ്, സുനു മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.











































































































