Idukki വാര്‍ത്തകള്‍
കഞ്ചാവുമായി കഞ്ഞികുഴി സ്വദേശി കുമളി പോലീസിന്റെ പിടിയിൽ

കഞ്ഞികുഴി എഴുത്തുപാറക്കൽ വീട്ടിൽ
ശ്രീരാഗ് ബിജു (22) ആണ് പിടിയിലായത്.
ലഹരിമരുന്നുകളുടെ പിടിയില്‍ നിന്ന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും രക്ഷിക്കുവാനും സംസ്ഥാനത്തെ ലഹരി മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുമുള്ള കേരള പൊലീസിന്‍റെ പദ്ധതിയായ ‘തൂഫാന്‍ : ദ നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി 02/06/2026 തിയതി നടത്തപ്പെട്ട പരിശോധനയിൽ കുമളി വണ്ടൻമേട് ജംഗ്ഷനിൽ വച്ച് 3.15 ഗ്രാം ഗഞ്ചാവുമായി കണ്ടെത്തിയതിനെ തുടർന്ന് കുമളി പോലീസ് ഇൻസ്പെക്ടർ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കണ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ രമേശ്, ധനേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.











































































































