Idukki വാര്‍ത്തകള്‍
പരിസ്ഥിതി ദിനാഘോഷം

ലോക പരിസ്ഥിതി ദിനാഘോഷം ഇടുക്കി ജില്ലാതല ഉദ്ഘാടനം വെള്ളാപ്പാറയിലുള്ള വനം വകുപ്പ് ഡോർമിറ്ററിയിൽ ജൂൺ 5 രാവിലെ 10.30 ന് റോയി കെ. പൗലോസ് എം എൽ എ നിർവഹിക്കും. വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെലിൻ വിൽസൺ അധ്യക്ഷത വഹിക്കും.
ഇടുക്കി സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ പി.കെ. വിപിൻ ദാസ്, ജനപ്രതിനിധികൾ, ഇടുക്കി സോഷ്യൽ ഫോറസ്ട്രി വിഭാഗം, വൈൽഡ് ലൈഫ് വിഭാഗം, വനം വിജിലൻസ് വിഭാഗം – നഗരംപാറ, ഇടുക്കി റെയ്ഞ്ച് ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.
പരിപാടിയോടനുബന്ധിച്ച് ശലഭോദ്യാന ത്തിൻ്റെ നിർമ്മാണോ ദ്‌ഘാടനം, സർപ്പ വളൻ്റിയേഴ്‌സിന് കിറ്റ് വിതരണം, ബോധവത് കരണ ക്ലാസുകൾ എന്നിവയും നടക്കും.







































































































