ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാം ആശ്രയമാകാം പദ്ധതിക്ക് തുടക്കം

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാം ആശ്രയമാകാം പദ്ധതിക്ക് തുടക്കം കുറിച്ചു.
മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്‌റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടോണി തോമസ് ഉദ്‌ഘാടനം ചെയ്തു.
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷമായി നടത്തിവരുന്ന പഠനോപകരണ വിതരണ പദ്ധതിയായ അറിവ് പകരാം ആശ്രയമാകാം പരിപാടിയുടെ ഉദ്ഘാടനം
മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ
ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഹെഡ്മിസ്ടസ്സ് ആർ.ബിന്ദുവിന് കൈമാറി നിർവ്വഹിച്ചു
ഇടുക്കി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 50-ഓളം സ്കൂളുകളിലാണ് പഠനോപകരണങ്ങൾ നൽകുന്നത്.അതാത് സ്കൂളിലെ പ്രധാന അധ്യാപകരെ പഠനോപകരണങ്ങൾ ഏൽപ്പിക്കുകയും തുടർന്ന് അർഹരായ വിദ്യാർഥികളെ കണ്ടെത്തി അധ്യാപകർ അത് കൈമാറുകയും ചെയ്യും.
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അംഗങ്ങളിൽ നിന്നും ഇതര സ്ഥാപനങ്ങളിൽ നിന്നുമുള്ള സഹായത്തോടെയാണ് പഠനോപകരണ വിതരണം നടത്തുന്നത്.
സ്കൂൾ ബാഗുകൾ,നോട്ടുബുക്കുകൾ,പേന,പെൻസിൽ,കുട തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
ഉദ്ഘാടന ചടങ്ങിൽ മിൽമയുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മിൽക്ക് പേട വിതരണം ചെയ്തു.
ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എസ്.സൂര്യലാൽ,രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പിൽ,കെ.വി വിശ്വനാഥൻ,അറിവ് പകരാം ആശ്രയമാകാം പദ്ധതിയുടെ ചെയർമാൻ ജെയ്ബി ജോസഫ്,കൺവീനർ ബിനോയി കലോലിപ്പറമ്പിൽ, പ്രിൻസ് മറ്റപ്പള്ളി, ബിൻസി ജെയിംസ്, ജാക്സൺ സ്കറിയ,ശ്രീകുമാർ വാഗമൺ,ഇ.എസ് ഷനിൽ,ജെറിൻ ജെയിംസ് ,ശ്രീജിത്ത് മോഹൻ , ജോൺ, രാഹൂൽ
തുടങ്ങിയവർ പങ്കെടുത്തു







































































































