സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഇടുക്കി ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടർ (DHQ) ക്യാമ്പിലെ ഉദ്യോഗസ്ഥർക്ക് സമുചിതമായ യാത്രയയപ്പ് നൽകി

റിസർവ് ഇൻസ്പെക്ടർ എസ്. ആർ സുരേഷ്ബാബു, സബ് ഇൻസ്പെക്ടർമാരായ സുനിൽ വി, ഷംസ് എം. എസ്, ഷാജി റ്റി. ഡി എന്നിവർക്കാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്. മെയ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് കുയിലിമലയിലുള്ള DHQ ക്യാമ്പിൽ വെച്ച് നടന്ന ചടങ്ങിൽ ഇടുക്കി നിയോജകമണ്ഡലം എം.എൽ.എ. റോയി കെ. പൗലോസ് അവർകൾ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നിർവ്വഹിച്ച ചടങ്ങിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി . കെ. എം.സാബു മാത്യു ഐ പി എസ് മുഖ്യപ്രഭാഷണവും വിരമിക്കുന്ന ഉദ്യോഗസ്ഥർക്കായുള്ള മംഗളപത്ര വിതരണവും നടത്തി.
ഇടുക്കി അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. ഇമ്മാനുവൽ പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷിനാജ് എസ് (കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, ഇടുക്കി) സ്വാഗതം ആശംസിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർമാൻ ഫ്രാൻസിസ് ആന്റണി പറമ്പിൽ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്മാരായ യൂനസ് റ്റി. എ (സ്പെഷ്യൽ ബ്രാഞ്ച്), ഷിജു. പി. എസ് (ഇടുക്കി), സാം ജോസ് (ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ), ഇടുക്കി പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്, പ്രോഗ്രാം കൺവീനർ സബ് ഇൻസ്‌പെക്ടർ ബിനോയ് കെ. തോമസ് (കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി), സീനിയർ സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ആർ (കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി), സിവിൽ പോലീസ് ഓഫീസർ ശ്രീ. ടിജോ തോമസ് തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.
കൂടാതെ ഇതോടൊപ്പം 2026 മെയ് 9 മുതൽ 13 വരെ ലഖ്‌നൗവിലെ കെ ഡി സിംഗ് ബാബു സ്റ്റേഡിയത്തിൽ വച്ച് നടന്ന ഓൾ ഇന്ത്യ പോലീസ് ബാഡ്മിന്റൺ ക്ലസ്റ്റർ (ബാഡ്മിന്റൺ & ടേബിൾ ടെന്നീസ് ) – 2025-26 ൽ ടേബിൾ ടെന്നീസ് 50+ ടീം ചാമ്പ്യൻഷിപ്പ് ഇനത്തിൽ തുടർച്ചയായി മൂന്നാം തവണയും ഗോൾഡ് മെഡൽ കരസ്ഥമാക്കിയ തൊടുപുഴ പോലീസ് കണ്ട്രോൾ റൂമിലെ സബ് ഇൻസ്‌പെക്ടർ ജയൻ പി കെ -യ്ക്ക് ചടങ്ങിൽ വച്ച് ജില്ലാ പോലീസ് മേധാവി ഉപഹാരം നൽകി അഭിനന്ദിക്കുകയും ചെയ്തു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സബ് ഇൻസ്പെക്ടർ ശ്രീ. വിനോദ് കെ എം ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.







































































































