Idukki വാര്‍ത്തകള്‍
ഭീം എസ് എച്ച് ജി കട്ടപ്പനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കട്ടപ്പന ആർ എം എസ് സ്പൈസസ് ഓഡിറ്റോറിയത്തിൽ നടന്ന പഠനോപകരണ വിതരണ യോഗം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
പി കെ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ പി രാജു അധ്യക്ഷൻ ആയിരുന്നു .
യോഗത്തിൽ മാധ്യമപ്രവർത്തകൻ ജെയ്ബി ജോസഫ് പഠനോപകരണ വിതരണം നടത്തി.
സെക്രട്ടറി റെജി കൂവക്കാട്ട് സ്വാഗതം ആശംസിച്ചു. ഖജാൻജി മനോജ് വടക്കേമുറി കൃതജ്ഞത പറഞ്ഞു .
യോഗത്തിൽ തങ്കച്ചൻ ജോസഫ്, രാജുമോൻ എ, പെന്നമ്മ രാജൻ, സാജു വള്ളക്കടവ്, സി എസ് രാജേന്ദ്രൻ, ജോസഫ് 20 ഏക്കർ, റെജി ഇ പി, സിബിച്ചൻ,
എന്നിവർ നേതൃത്വം നൽകി







































































































