ആർ.ജെ.ഡി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി. വീരേന്ദ്ര കുമാർ അനുസ്മരണം ഞായറാഴ്ച 11 ന് കട്ടപ്പന ഹെൽത്ത് സൊസൈറ്റി ഹാളിൽ നടക്കും

ഇന്ത്യൻ രാഷ്ട്രീയത്തിലും സാംസ്കാരിക നവോത്ഥാന രംഗത്തും സമാനതകൾ ഇല്ലാത്ത സംഭാവനകളാണ് വീരേന്ദ്രകുമാർ നൽകിയിട്ടുള്ളത്.
തത്വ ചിന്തകൻ, എഴുത്തുകാരൻ, മാധ്യമ രംഗത്തെ അതികായൻ, പരിസ്ഥിതി – സാമൂഹിക – മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം പൊതുസമൂഹത്തെ സ്വാധീനിച്ചു.
കേന്ദമന്ത്രി പാർലിമെന്റ് അംഗം എന്നീ നിലകളിൽ രാജ്യത്തിനായി നൽകിയ സംഭാവനകളും എന്നും സ്മരിക്കപ്പെടുന്നതാണ്.
സാഹിത്യ മേഖലകളിൽ അദ്ദേഹത്തിന് ലഭിച്ച അവാർഡുകളും ഏറെയാണ്.
അനുസ്മരണ പരിപാടി കവിയും മാധ്യമ പ്രവർത്തകനുമായ ആന്റണി മുനിയറ ഉദ്ഘാടനം ചെയ്യും. ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട് അധ്യക്ഷത വഹിക്കും. സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരായ മോബിൻ മോഹൻ, കെ.ആർ.രാജേന്ദ്രൻ, എം.കെ.ജോസഫ് തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തും. തൊടുപുഴയിൽ വൃക്ഷത്തൈ വിതരണവും നടക്കുമെന്ന് എം.കെ.ജോസഫ്, തങ്ങൾകുട്ടി, കെ.കെ.തങ്കച്ചൻ, കെ.എം.തോമസ്, സാബു മുട്ടം, പി.എ. മാത്യു, പി.എസ്. ശിവപ്രസാദ് എന്നിവർ പറഞ്ഞു.







































































































