Idukki വാര്‍ത്തകള്‍
ഹസ്തദാനം ചെയ്തും തോളിൽ തട്ടിയും അഭിവാദ്യം; രാഷ്‌ട്രീയ കേരളത്തിന് സ്നേഹക്കാഴ്ചയായി പിണറായിയും ജി. സുധാകരനും

പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ധർമടം എംഎൽഎയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയൻ്റെ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും മറ്റ് എംഎൽഎമാരും ഡസ്‌കിൽ അടിച്ച് അഭിവാദ്യം ചെയ്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോടെം സ്പീക്കറായ ജി. സുധാകരൻ സീറ്റിൽ നിന്ന് മുന്നോട്ടുവന്നാണ് പിണറായി വിജയനെ സ്വീകരിച്ചത്. ഇരുവരും ഹസ്‌തദാനം ചെയ്യുകയും, സുധാകരൻ്റെ തോളിൽ തട്ടി അഭിവാദ്യം ചെയ്യുകയും ചെയ്തു.
അതേസമയം, നിയമസഭയിൽ പ്രതിപക്ഷ നേതാവായി പിണറായിയുടെ ബോർഡ് സ്ഥാപിച്ചു. പഴയ പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ് തന്നെയാണ് പുതിയ പ്രതിപക്ഷ നേതാവിൻ്റെയും മുറി.










































































































