Idukki വാര്‍ത്തകള്‍
49 വർഷം പിന്നിട്ട കട്ടപ്പന ഗവ. കോളജിലെ ആദ്യത്തെ മൂന്ന് ബാച്ചുകളുടെ സംഘടനയായ മുന്നോടിയുടെ വാർഷികം സംഘടിപ്പിച്ചു

49 വർഷം പിന്നിട്ട കട്ടപ്പന ഗവ. കോളജിലെ ആദ്യത്തെ മൂന്ന് ബാച്ചുകളുടെ സംഘടനയായ മുന്നോടിയുടെ വാർഷികം നടത്തി.
ഗവ കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന സംഗമം പൂർവ്വാധ്യാപകൻ പ്രൊ. എൽ. വിജയൻ സംഗമം ഉദ്ഘാടനം ചെയ്തു.
കെ. ജെ. മാത്യൂ അധ്യക്ഷനായി. കെ.വി. വിശ്വനാഥൻ, ലൂക്കാ ജോസഫ്, വി.ടി. തോമസ്,ഒ.ബി.കുമാരി, എൻ.കെ. രാജൻ, എം.സജീവൻ, എം. എൽ. ജോൻഫ്,, എം എ. അഗസ്റിൻ എന്നിവർ പ്രസംഗിച്ചു. കെ. ജെ. മാത്യൂ ( പ്രസിഡൻ്റ്), കുമാരി ഒ.ബി ( വൈ. പ്രസിഡൻ്റ്) കെ.വി. വിശ്വനാഥൻ ( സെക്രട്ടറി), വി.ടി. തോമസ് (ജോ. സെക്രട്ടറി ) ലൂക്കാ ജോസഫ് ( ട്രഷറർ) എന്നിവർ ഭാരവാഹികളായി 21 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. വിവിധ കലാപരിപാടികളും നടന്നു.






































































































