ക്യാൻസറിന് വാക്സിൻ

അതിശയം വേണ്ട… ഗർഭാശയള ക്യാൻസറിനെ പ്രതിരോധിക്കുന്ന HPV വാക്സിൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് നൽകുന്നു.
4000 രൂപവരെ വിലവരുന്ന വാക്സിനാണ് തികച്ചും സൗജന്യമായി ലഭ്യമാക്കുന്നത്. ഓർക്കുക….. ഒറ്റ കുത്തിവെപ്പിലൂടെ നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാകാനുള്ള അവസരമാണിത്. മെയ് 31 വരെയാണ് വാക്സിൻ ലഭ്യമാകുന്നത്. 14 വയസ്സ് പൂർത്തിയായി 15 വയസ്സും മൂന്നുമാസവും ആയ കുട്ടികൾക്കും വാക്സിൻ എടുക്കാവുന്നതാണ്.
സ്കൂളിലെ 14 വയസ്സ് കഴിഞ്ഞ പെൺകുട്ടികൾ വാക്സിൻ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം അധ്യാപകർ രക്ഷകർത്താ ഗ്രൂപ്പിലേക്ക് പങ്കിടുന്നത് ഫലപ്രദമായിരിക്കും. അവധി ദിവസം, ബുധൻ ദിവസങ്ങൾ ഒഴികെ ബാക്കി എല്ലാ ദിവസവും HPV vaccination താലൂക്ക് ആശുപത്രി കട്ടപ്പനയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മെയ് 30 വരെ നൽകുന്നതായിരിക്കും ഈ അവസരം പരമാവധി എല്ലാവരും പ്രയോജനപ്പെടുത്തുക.
















































































































