San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

സർഗ്ഗപഥം 2k26 ഉദ്ഘടനം ചെയ്തു



പെരുവന്താനം സെന്റ് ആന്റണീസ് കോളേജും കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ വിശ്വകർമ്മ സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച അര്‍ദ്ധദിന മെഗാ യൂത്ത് എക്സ്പോ സർഗ്ഗപഥം 2K25 വിശ്വകർമ്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ കെ എസ് ഗോപാലകൃഷ്‍ണന്റെ അധ്യക്ഷതയിൽ ചേർന്നു. സമ്മേളനം ക്രൈം ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ശ്രീ. രാജേഷ് മണിമല ഉദ്ഘടനം ചെയ്തു. കേരള വിശ്വകർമ്മ സഭ സംസ്ഥാന രക്ഷാധികാരി കെ കെ ഹരി മുഖ്യ പ്രഭാഷണം നടത്തി. കേരള വിശ്വകർമ്മ സഭാ മഹിളാസമാജം പ്രസിഡന്റ് ദീപ്തി ഹരികുമാർ, പൊൻകുന്നം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ രാജേഷ് കെ രാജു എന്നിവർ ആശംസകൾ അർപ്പിച്ചു. സെന്റ് ആന്റണീസ് കോളേജിലെ ഹോട്ടൽ മാനേജ്‌മന്റ്, കമ്പ്യൂട്ടർ സയന്‍സ്, റോബോട്ടിക്‌സ്, ഏവിയേഷൻ, ഫാഷൻ ഡിസൈനിംഗ് എന്നീ വിഭാഗങ്ങൾ ഒരുക്കിയ വിവിധ സ്റ്റോളുകളുടെ പ്രദേശനവും സംഘടിപ്പിച്ചു. ആധുനിക ടീച്ചിങ് ലേണിംഗ് സാങ്കേതിക വിദ്യകളായ ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നിവയുടെ പരിശീലനവും ലഭ്യമാക്കി.
സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ആധുനിക പവർഫുൾ കോഴ്സുകൾ പരിചയപ്പെടുത്തി. മൊബൈൽ ഫോണിന്റെ ദുരുപയോഗം എന്ന വിഷയത്തിൽ ജിനു തോമസും ലഹരി വിരുദ്ധ അവബോധ ക്ലാസ് ഷാന്റിമോൾ എസ് ഉം ക്ലാസുകള്‍ എടുത്തു. തുടർന്ന് രതീഷ് പി ആർ, രാജി പി സി, ബീന പി ആർ, ബിന്ദു പി ആർ എന്നിവര്‍  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!