San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘ഡിജെ പാർട്ടികൾ ലഹരികേന്ദ്രങ്ങളാകുന്നു, പാർട്ടികൾ പുലർച്ചെവരെ നീളുന്നു’; ഡിജെ പാർട്ടികളുടെ സമയനിയന്ത്രണത്തിൽ പ്രതികരിച്ച് കൊച്ചി കമ്മീഷണർ



ഡി ജെ പാർട്ടികളുടെ സമയ നിയന്ത്രണത്തെക്കുറിച്ച് വിശദീകരണവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ചില പബ്ബുകളിലും ഹോട്ടലുകളിലും ഡിജെ പാർട്ടി പുലർച്ചെ വരെ നീളുന്ന സ്ഥിതിയുണ്ടെന്ന് കമ്മീഷണർ വ്യക്തമാക്കി. ‍ഡിജെ പാർട്ടികളിൽ ലഹരി ഉപയോഗവും ശ്രദ്ധയിൽപ്പെട്ട് കേസെടുത്തിട്ടുണ്ട്. പല ഡിജെ പാർട്ടികളും ലഹരി കേന്ദ്രങ്ങളായി മാറുന്നു. 

പ്രധാന ലഹരി വിതരണക്കാരൻ കെവിനെ പിടികൂടിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് 11 മണിക്ക് തന്നെ ഡിജെ പാർട്ടികൾ അവസാനിപ്പിക്കണമെന്ന് നിർദേശം നൽകിയത്. ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതായും കമ്മീഷണർ അറിയിച്ചു. ബാർ ലൈസൻസ് സമയവും ഡിജെ പാർട്ടി സമയവും വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതികൾ ചാടി പോയ സംഭവത്തിൽ 3 പോലീസുകാർക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്നും കമ്മീഷണർ അറിയിച്ചു. അവരെ സ്ഥലം മാറ്റിയിട്ടുണ്ട്. രഞ്ജിത്തിനെതിരായ കേസിൽ അന്വേഷണം ഏറെക്കുറെ പൂർത്തിയായി എന്നും കുറ്റപത്രം കൊടുക്കാനുള്ള നടപടികളിലേക്ക് കടന്നു എന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!