Idukki വാര്‍ത്തകള്‍
യുവാവിനെ സോഡാക്കുപ്പി കൊണ്ട് മർദിച്ചവർ പിടിയിൽ

ബാറിലുണ്ടായ തർക്കത്തെത്തുടർന്നു യുവാവിനെ സോഡാക്കുപ്പികൊണ്ട് അടിച്ചു പരുക്കേൽപിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാറക്കട വ് സ്വദേശികളായ വേങ്ങാട്ടുവാ ക്കൽ ജിതിൻ (36), നാക്കനപ്പ ള്ളിൽ രഞ്ജിത്ത് (34) എന്നിവരാ ണു പിടിയിലായത്. വള്ളക്കടവ് കണ്ടത്തിൽ ബെഞ്ചമിൻ മാത്യു വിനെ (35) ആക്രമിച്ചെന്ന കേസി ലാണ് അറസ്റ്റ്.
25നു വൈകിട്ട് നാലരയോടെ ഇടശേരി ജംക്‌ഷനിലെ ബാറിലാ യിരുന്നു സംഭവം. പ്രതികൾക്കു മദ്യം വാങ്ങി നൽകാൻ ബെഞ്ചമിൻ വിസമ്മതിച്ചതിനെ തുടർ ന്നായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു. ബെഞ്ചമി ന്റെ തലയിൽ 7 തുന്നിക്കെട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
















































































































