കട്ടപ്പന ആറിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ് കടന്നുപോകുന്ന തീര പ്രദേശങ്ങളിലെ വെട്ടി മാറ്റിയ മരങ്ങൾ ആറ്റിലേക്ക് തന്നെ നിക്ഷേപിച്ചത് ആറിന്റെ സ്വാഭാവിക നീരൊഴുക്കിന് തടസ്സം ഉണ്ടാകും എന്ന പരാതി ശക്തം

കട്ടപ്പന സ്കൂൾകവല മുതൽ പൊന്നിക്കവല കാഞ്ചിയാർ കുഴിയോലിപ്പടി ഭാഗം വരെയുള്ള ആറിന് ഇരുവശങ്ങളിലേയും മരങ്ങളാണ് വെട്ടി ആറ്റിലേക്ക് തന്നെ നിക്ഷേപിച്ചിരിക്കുന്നത് .
മഴ ശക്തമായി വെള്ളമൊഴുക്ക് വർദ്ധിക്കുമ്പോൾ സ്വാഭാവിക നീരൊഴുക്കിന് തടസ്സം നേരിട്ട് സമീപത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകും എന്നും നാട്ടുകാർ പറയുന്നു……
കട്ടപ്പനയാറിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ആറിന്റെ ഇരുവശങ്ങളിലേയും കൽ കെട്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
ഇതിൻ്റെ ഭാഗമായി ആറ് കടന്നുപോകുന്ന തീരപ്രദേശങ്ങളിലെ ആറിനോട് ചേർന്നുള്ള ഇരുഭാഗത്തേയും മരങ്ങൾ വെട്ടിമാറ്റി.
എന്നാൽ വെട്ടി മാറ്റിയ മരങ്ങൾ ആറ്റിലേക്ക് തന്നെ നിക്ഷേപിച്ചാണ്
കരാറുകാർ മടങ്ങിയെന്നാണ് ഉയരുന്ന പരാതി.
കട്ടപ്പന സ്കൂൾ കവല മുതൽ പൊന്നിക്കവല കക്കാട്ടുകട വരെയുള്ള ഭാഗങ്ങളിലെ മരങ്ങളാണ് ഇത്തരത്തിൽ വെട്ടി ആറ്റിലേക്ക് തന്നെ നിക്ഷേപിച്ചിരിക്കുന്നത്.
മഴ ശക്തമാകുന്ന സാഹചര്യം ഉണ്ടായാൽ ഈ മരങ്ങൾ നീരൊഴുക്കിനെ തടസ്സം സൃഷ്ടിച്ച ആറ് കവിഞ്ഞ് സമീപത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞ നാളിൽ അപ്രതീക്ഷിത മഴ ഉണ്ടായപ്പോൾ ആർ കവിഞ്ഞൊഴുകി സമീപത്തെ കൃഷിയിടങ്ങൾ പാലങ്ങൾ അടക്കമുള്ളവ മൂടിപ്പോകുന്ന സാഹചര്യമുണ്ടായി .
ചെറിയ തടി നടപ്പാലങ്ങൾ ഒഴുകിയും പോയി. ഇക്കാര്യങ്ങൾ മുൻനിർത്തി ആറ്റിലേക്ക് വെട്ടിയിട്ടിരിക്കുന്ന മരച്ചില്ലകൾ അടക്കമുള്ളവ നീക്കം ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .
ഇതു കൂടാതെ മരച്ചില്ലകൾ ആറ്റിലേക്ക് കിടക്കുന്നത് മൂലം ഇവ അഴുകി വെള്ളത്തിൽ കലർന്ന് കൊതുകുകൾ അടക്കമുള്ളവ വളരുന്നതിന് സാഹചര്യം ഉണ്ടാകുന്നതായും പ്രദേശവാസികൾ ചൂണ്ടി കാണിക്കുന്നുണ്ട്. അടിയന്തരമായി ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ ആറ്റിലേക്ക് വെട്ടിയിട്ടിരിക്കുന്ന മരങ്ങൾ ഇവിടെ നിന്നും എടുത്തുമാറ്റാനുള്ള നടപടി ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
















































































































