San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പ്: മികച്ച പോളിങ്, അസമിൽ 38.92%, പുതുച്ചേരിയിൽ 37.06%



 കേരളത്തോടൊപ്പം അസമിലും പുതുച്ചേരിയിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അസമിൽ ഭേദപ്പെട്ട പോളിങ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. പകൽ 12 മണി വരെ അസമിൽ 38.92 % പോളിങ്ങും പുതുച്ചേരിയിൽ 37.06 % പോളിങ്ങും രേഖപ്പെടുത്തി. അതേസമയം, 12 മണിയോടെ കേരളത്തിലെ പോളിങ് 33.30 ശതമാനവും കടന്ന് പുരോഗമിക്കുകയാണ്.

അസമിൽ 126 മണ്ഡലങ്ങളിലേക്കാണ് നിർണായക പോരാട്ടം നടക്കുന്നത്. ഇവിടെ തുടർച്ചയായ മൂന്നാം സർക്കാർ ലക്ഷ്യമിട്ടാണ് ബിജെപി മത്സരിക്കുന്നതെങ്കിൽ, ഭരണമാറ്റം ഉന്നം വച്ച് കോൺഗ്രസും കരുക്കൾ നീക്കുന്നുണ്ട്.

പുതുച്ചേരിയും ഇന്ന് വിധിയെഴുതുകയാണ്. 30 മണ്ഡലങ്ങളിലായി 9 ലക്ഷത്തിലധികം വോട്ടർമാരാണ് ഇവിടെയുള്ളത്. എഐഎൻആർസി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും.. ഇൻഡ്യ സഖ്യവും തമ്മിലാണ് വാശിയേറിയ മത്സരം. അഞ്ച് സീറ്റുകളിൽ ഇൻഡ്യ സഖ്യ പാർട്ടികൾ തമ്മിൽ നേർക്കു നേർ പോര് നടക്കുന്നുവെന്നതും പുതുച്ചേരിയിലെ തെരഞ്ഞെടുപ്പിൻ്റെ സവിശേഷതയാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!