San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

യുദ്ധസാഹചര്യത്തിൽ കൈത്താങ്ങ് പ്രഖ്യാപിക്കുമോ?



കൊവിഡ് കാലത്ത് എംഎസ്എംഇകൾക്കുൾപ്പെടെ സഹായം നൽകിയതിന് സമാനമായി വിവിധ മേഖലകൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. രണ്ടര ലക്ഷം കോടിയുടെ വായ്പാ ഗ്യാരണ്ടി പദ്ധതിയുടെ രൂപരേഖ മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിച്ചു. ഉടൻ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം ലഭിക്കുമെന്നാണ് സൂചന.

എന്താണ് പദ്ധതി?

NGCT(നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റീ കന്പനി)യിൽ നിന്ന് ബിസിനസുകൾക്ക് ലഭിക്കുന്ന വാർത്തകൾക്ക് 90% ക്രെഡിറ്റ് ഗ്യാരണ്ടി നൽകും. വായ്പാതിരിച്ചടവ് മുടങ്ങിയാൽ വായ്പാദാതാവിനുണ്ടാകുന്ന നഷ്ടം സർക്കാർ പരിഹരിച്ച് നൽകുന്നതാണ് പദ്ധതി. നാല് വർഷമായിരിക്കും പദ്ധതിയുടെ ഭാഗമായുള്ള ഗുണഫലങ്ങൾ ലഭിക്കുന്നതിനുള്ള കാലയളവ്. അധിക ഗ്യാരണ്ടിയോ ഈടോ നൽകാതെ പുതിയ വായ്പകൾ അനുവദിക്കും. വായ്പാ ചെലവ് കുറയ്ക്കുന്നതിനായി ബാങ്ക് പലിശ 9.25 ശതമാനമായും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പലിശ 14 ശതമാനമായും നിജപ്പെടുത്തും. മുതൽ തിരിച്ചടവിന് ഒരു വർഷം മൊറട്ടോറിയവും നൽകുമെന്നാണ് വിവരം. എന്നാൽ മൊറട്ടോറിയം കാലയളവിൽ പലിശ തിരിച്ചടക്കേണ്ടി വരും.

പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർച്ച നേരിടുന്ന മേഖലകളുടെ പുനരുദ്ധാരണമാണ് ലക്ഷ്യമിടുന്നത്. വ്യോമയാന മേഖലയ്ക്കുൾപ്പെടെ ആനുകൂല്യം സഹായകമാകും=കൊവിഡ് കാലത്ത് MSME അഥവാ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി (ECGLS) പദ്ധതിയുടെ വ്യാപനമായാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!