Idukki വാര്‍ത്തകള്‍
യേശുക്രിസ്തു കുരിശുമരണത്തിന് ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിനെ അനുസ്മരിക്കുന്ന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഉയിർപ്പു തിരുനാൾ (ഈസ്റ്റർ)

പാപത്തിന്മേലും മരണത്തിന്മേലുമുള്ള വിജയമായി കണക്കാക്കുന്ന ഈ ദിവസം പ്രത്യാശയുടെയും സന്തോഷത്തിന്റെയും സന്ദേശമാണ് നൽകുന്നത്. പെസഹാ വ്യാഴം, ദുഃഖവെള്ളിയാഴ്ച എന്നിവയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഉയിർപ്പുതിരുനാൾ ആചരിക്കുന്നത് ശനിയാഴ്ച അർദ്ധരാത്രിയിലും ഞായറാഴ്ച പുലർച്ചെയും
ദൈവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടത്തുന്നു.
ഉയിർപ്പു ഞായർ മുതൽ പെന്തക്കുസ്താ തിരുനാൾ വരെ ഏഴ് ആഴ്ചകൾ ഉയിർപ്പുകാലമായി ആചരിക്കുന്നു. മരിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഒരു നവസമൂഹസൃഷ്ടി സാദ്ധ്യമാക്കുന്നുവെന്നും, സൃഷ്ടിപരമായി പ്രവർത്തിക്കുവാനുള്ള വെല്ലുവിളിയാണ് ഈ തിരുനാൾ നൽകുന്നതെന്നും വിശ്വസിക്കപ്പെടുന്നു.ദുഃഖവെള്ളിയാഴ്ച മരണമടഞ്ഞ യേശു, മൂന്നാം ദിവസം ശവകുടീരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനശിലയാണ്.
















































































































