പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തുഷാർ വെള്ളാപ്പള്ളി നാളെ കട്ടപ്പനയിൽ

ഇടുക്കി നിയോജക മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ:പ്രതീഷ് പ്രഭയുടെ കട്ടപ്പന മുനിസിപ്പല്‍ പര്യടനം ഏപ്രില്‍ 6 തിങ്കളാഴ്ച നടക്കും.വാഴവരയില്‍ നിന്നും രാവിലെ 8.30 ന് ആരംഭിക്കുന്ന പര്യടനം വൈകിട്ട് 4 മണിക്ക് ടൗണ്‍ഹാള്‍ ജംഗ്ഷനില്‍ എത്തിച്ചേരും. ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും കട്ടപ്പന നഗരത്തിലൂടെ റോഡ് ഷോ ആയി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പര്യടനം സമാപിക്കും. റോഡ് ഷോയില്‍ എന്‍.ഡി.എ. സംസ്ഥാന കണ്‍വീനറും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി , ബിജെപി ആലപ്പുഴ മേഖലാ പ്രസിഡന്റ് എന്‍.ഹരി എന്നിവരും പങ്കെടുക്കും.കട്ടപ്പന മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.എന്‍.ഡി.എ.സംസ്ഥാന ജില്ലാ നേതാക്കള്‍ റോഡ് ഷോയിലും പൊതു സമ്മേളനത്തിലും പങ്കെടുക്കും
















































































































