San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഉപ്പുതറ വില്ലേജിൽ 338 ഉൾപ്പെടെ പത്തോളം സർവ്വേ നമ്പരിൽ രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിലുണ്ടായിരുന്ന ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമായി



ഉപ്പുതറ വില്ലേജിൽ 338 ഉൾപ്പെടെ പത്തോളം സർവ്വേ നമ്പരിൽ രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിലുണ്ടായിരുന്ന ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമായി. പൊതുപ്രവർത്തകനായ ബാബു മേച്ചേരിയുടെ 10 വർഷമായിയുള്ള നിയമനടപടിയുടെ ഭാഗമായാണ് ഭൂപ്രശ്നത്തിന് പരിഹാരമായത്.

ഉത്തരവ് പ്രകാരം ഉപ്പുതറ വില്ലേജിലെ 338 ഉൾപ്പെടെയുള്ള സർവ്വേ നമ്പറിൽ ROR സർട്ടിഫിക്കറ്റ് നൽകുന്നതിനോ, പോക്കുവരവുകൾ നടത്തുന്നതിനോ, കരം ഒടുക്കുന്നതിനോ തടസപ്പേടുത്തി ഉപ്പുതറ വില്ലേജിൽ നിന്ന് ഉത്തരവുണ്ടായിരുന്നു.

2016 മുതൽ ഒന്നാം പിണറായി ഗവൺമെൻ്റിൻ്റെ ആദ്യ നാളുമുതൽ ഉപ്പുതറ വില്ലേജിൽപ്പെട്ട 6 സർവ്വേ നമ്പരിൽ പെട്ട 2500 ഓളം തണ്ടപ്പേരിൽ വരുന്ന കർഷകർ കരം, അടയ്ക്കുവാനോ, ലോൺ എടു ക്കുവാനോ, സ്ഥലം വിൽക്കുവാനോ, കൈമാറ്റം ചെയ്യുവാനോ, നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനോ കഴിയാതെ ദുരിതത്തിലായിരുന്നു.

2016 വർഷത്തിൽ 67 ദിവസം ഉപ്പുതറ വില്ലേജിനു മുമ്പിൽ CPM, CPI യും വ്യാപാരിവ്യവസായികളും, മറ്റു പ്രതിപക്ഷ കക്ഷികളും വില്ലേജ് ഓഫീസിനു മുമ്പിൽ കുടിൽ കെട്ടി സമരം നടത്തിയിരുന്നു.

10 വർഷമയി നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ നിന്നും മേഖലയിലെ കർഷകർക്ക് അനുകൂലമായ
ആദ്യം വിധിയിൽ നടപടി ഉണ്ടാകാത്തതിനാൽ വീണ്ടും മനുഷ്യാവകാശ കമ്മീഷനിൽ അപ്പീൽ പോയാണ് വിധി സ്ഥിരപ്പെടുത്തിയത്.

തൻ്റെ ഒരാളുടെ നിയമി പോരട്ടമാണ് വിധി നേടിയെടുത്തതെന്നും ഇതിൻ്റെ പേരിൽ പണപ്പിരിവ് നടത്താൻ രാഷ്ട്രിയ പാർട്ടികൾ ശ്രമിക്കുന്നതായും ബാബു മേച്ചേരിൽ പറഞ്ഞു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!