നിയമസഭ തിരഞ്ഞെടുപ്പ്, സുരക്ഷ ഉറപ്പാക്കാൻ തങ്കമണിയിൽ പോലീസ് – കേന്ദ്രസേന റൂട്ട് മാർച്ച് നടന്നു

തങ്കമണിയിൽ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയ മാർച്ച്, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായാണ് സംഘടിപ്പിച്ചത്. തങ്കമണി പോലീസ് ഇൻസ്പെക്ടർ സുബിൻ തങ്കച്ചൻ, സബ് ഇൻസ്പെക്ടർമാരായ ശിവകുമാർ എസ്, സേവ്യർ പി ഡി, സന്തോഷ് മാനുവൽ എന്നിവർ മാർച്ചിൽ സേനയെ നയിച്ചു. കേരള പോലീസിനൊപ്പം സായുധരായ കേന്ദ്ര സേനാംഗങ്ങളും റൂട്ട് മാർച്ചിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് വേളയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുക, വോട്ടർമാരുടെ ഭീതി അകറ്റി ആത്മവിശ്വാസം പകരുക, ക്രമസമാധാനം ഉറപ്പാക്കുക എന്നിവയാണ് റൂട്ട് മാർച്ചിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പോലീസ് സജ്ജമാണെന്ന സന്ദേശമാണ് ഈ മാർച്ച് നൽകുന്നത്. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിലുള്ള സുരക്ഷാ മുൻകരുതലുകൾ തുടരുമെന്നും സമാധാനപരമായ വോട്ടെടുപ്പിന് തടസ്സം നിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ് അറിയിച്ചു.
















































































































