San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘ബിജെപിക്ക് ഇത് നിർണായക തിരഞ്ഞെടുപ്പ്; മൂന്നാം തവണ സർക്കാർ ഉണ്ടാക്കാം എന്ന് LDF കരുതരുത്’; രാജീവ്‌ ചന്ദ്രശേഖർ



ഭരണമാറ്റം മാത്രമല്ല, വിവാദത്തിൽ നിന്ന് വികസനത്തിലേക്കുള്ള മാറ്റമാണ് ഈ തിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ചോദ്യം ചോദിച്ച ആളോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റമാണ് മാറേണ്ടത്. മൂന്നാം തവണ സർക്കാർ ഉണ്ടാക്കാം എന്ന് കരുതരുത്. 40 സീറ്റ് തന്നെ കടക്കുമോയെന്ന് കോൺഗ്രസിന് തന്നെ സംശയം ഉണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബിജെപിക്ക് ഇത് നിർണായക തിരഞ്ഞെടുപ്പാണ്. 10 വർഷത്തെ റിപ്പോർട്ട്‌ കാർഡ് കൊടുക്കാൻ കഴിവും ധൈര്യവും ഉണ്ടാകണം. വീട്ടിൽ പോയി ചോദിക്ക് എന്നുള്ളത് പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും, ഇന്ത്യയിൽ നടക്കില്ല. ഒരു ഭയം എൽഡിഎഫിന് തോന്നിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

2004 – 2009 രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരായിരുന്നു ഉണ്ടായിരുന്നത്. സിപിഐഎമ്മിന്റെ പിന്തുണ ലഭിച്ചാണ് കോൺഗ്രസ്‌ സർക്കാർ ഉണ്ടായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂരിൽ കോൺഗ്രസ്‌ സിപിഐഎമ്മിന് വോട്ട് നൽകി. 2006ൽ നേമത്ത് 51 ശതമാനം വോട്ട് കോൺഗ്രസ്സിൽ എൻ ശക്തൻ നേടി. 2011 ലെ വോട്ട് 34 ശതമാനം വോട്ട് ശിവൻകുട്ടിക്ക് കൈമാറി. 2016 ൽ കോൺഗ്രസിന്റെ വോട്ട് ശതമാനം വീണ്ടും കുറഞ്ഞുവന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വർഗീയ പരാമർശത്തിൽ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണനെ തള്ളി രാജീവ് ചന്ദ്രശേഖർ‌. ഒരു മതത്തിനെതിരെയും പറയാൻ ബിജെപിക്ക് താൽപര്യമില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!