ഭൂപ്രശ്നത്തിന്റെ പേര് പറഞ്ഞ് കർഷകരുടെ കണ്ണിൽ പൊടിയിടാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കരുതെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ

നീതി ഔദാര്യമല്ല..
അവകാശമാണ്.
കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ അവകാശ സംരക്ഷണ യാത്ര കട്ടപ്പനയിൽ
മതേതരത്വ – അരണഘടന സംരക്ഷണം, ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്, വന്യമൃഗ ആക്രമണം, ഭൂ നിയമങ്ങൾ, കാർഷികോൽപ്പന്ന വിലത്തകർച്ച , വിദ്യാഭ്യാസ ന്യൂനപക്ഷ അവഗണ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വക്കിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രൊഫസർ രാജീവ് കൊച്ചു പറമ്പിലിന്റെ നേതൃത്വത്തിൽ അവകാശ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്.
ഒക്ടോബർ 13 ന് കാസർഗോഡ് നിന്നും ആരംഭിച്ച യാത്ര 24 ന് സെക്രട്ടറിയേറ്റ് മാർച്ചോടുകൂടിയാണ് അവകാശ സംരക്ഷണയാത്ര സമാപിക്കുന്നത്.
കട്ടപ്പനയിൽ നടന്ന പരിപാടി ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
ഭൂപ്രശ്നത്തിന്റെ പേര് പറഞ്ഞ് കർഷകരുടെ കണ്ണിൽ പൊടിയിടാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുരുതെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു
ബൈറ്റ്
ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു.
മതങ്ങളെ തമ്മിലടിച്ച് ചോര കുടിക്കുന്ന രാഷ്ട്രിയ പാർകൾക്കുള്ള മറുപടിയാണ് അവകാശ സംരക്ഷണയാത്രയെന്ന് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.
ഗ്ലാബൽ പ്രസിഡന്റ് പ്രെഫസർ രാജീവ് കൊച്ചുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
വന്യമൃഗത്തിനു തുല്യമായി പോലും ഇടുക്കിയിലെ ജനങ്ങളെ കാണാൻ സർക്കാരുകൾ തയ്യാറാകുന്നില്ലന്നും രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
വികാരി ജനറാൾ ഫാദർ എബ്രാഹാം പുറയാറ്റ്, ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ , ഇടുക്കി രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ,ട്രീസ ലിസ സെബാസ്റ്റ്യൻ, ബെന്നി ആന്റണി, രാജീവ് ജോർജ്, ജോസ് തോമസ് ഒഴുകയിൽ , റ്റി .ജെ ജോൺ തുടങ്ങിയവർ സംസാരിച്ചു.













































































