പ്രധാന വാര്‍ത്തകള്‍
പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ.
പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് മധ്യവയസ്കൻ പിടിയിലായത്.
മേൽവാഴവീട് സ്വദേശി വിജയനെയാണ് (കണ്ണൻ) (52) കുമളി പൊലീസ് അറസ്റ്റു ചെയ്തത്. ഒരു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. മേൽ വാഴവീട് സ്വദേശികളായ ദമ്പതികൾ കുട്ടികളെ വീട്ടിലാക്കി തോട്ടത്തിൽ പണിക്കു പോയ സമയത്താണ് പ്രതി കുട്ടികളുടെ നേരെ അതിക്രമം നടത്തിയത്. മാതാപിതാക്കൾ കുമളി പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പ്രതി ഒളിവിൽ പോയിരുന്നു. കുമളി സി ഐ ജോബിൻ ആന്റണിക്കു ലഭിച്ച രഹസ്യ വിവരത്തേ തുടർന്ന് പ്രതിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.