കേരള ടെക്സ്റ്റയിൽ & ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ (KTGA) കട്ടപ്പന മേഖല വനിത ദിന ആഘോഷവും ഇഫ്താർ സംഗമവും നടന്നു

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ഞായർ 5 PM ന് കട്ടപ്പന മേഖലയിലെ KTGA വനിതാ വിംഗിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും ഇഫ്താർ സംഗമവും നടത്തി റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗം പ്രസിഡണ്ട് ശ്രീമതി അഞ്ചു അനീഷിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ജസ്ന നൗഷാദിന്റെ സ്വാഗതപ്രസംഗത്തോടു കുടി ആരംഭിച്ചു കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ലീലാമ്മ ബേബി യോഗം ഉദ്ഘാടനം ചെയ്തു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സിനിമാ താരവുമായ കുമാരി ദേവനന്ദ രതീഷ് മുഖ്യ അതിഥി ആയിരിന്നു. 150 ഓളം ഭിന്നശേഷിക്കാരായ വനിതകളെ സംരക്ഷിക്കുന്ന നരിയമ്പാറയിലെ അസീസി സ്നേഹാശ്രമത്തിലെ സിസ്റ്റേഴ്സിനെ ഉപഹാരങ്ങൾ നൽകി ആദരിച്ചു മുതിർന്ന വനിതാ വസ്ത്ര വ്യാപാരികളെ ആദരിക്കുകയും ഇഫ്ത്താർ സംഗമം നടത്തുകയും ചെയ്തു യോഗത്തിൽ കട്ടപ്പന മേഖല പ്രസിഡണ്ട് സന്തോഷ് ദേവസ്യ വനിതാ ദിന സന്ദേശം നൽകി ജില്ലാ സെക്രട്ടറി അഹമ്മദ് കബീർ മുഖ്യ പ്രഭാഷണo നടത്തി . മേഖല സെകട്ടറി അലന്റ് നിരവത്ത്
ജില്ല ജോയിന്റ് സെക്രട്ടറി സൈജോ ഫിലിപ്പ് ട്രഷറർ . ജീവാ തോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു
കട്ടപ്പന മേഖലയിലെ എല്ലാ വസ്ത്ര വ്യാപാരികളുംപങ്കെടുത്തു.









































































