Idukki വാര്‍ത്തകള്‍
അന്താരാഷ്ട്ര വനിതാ ദിനത്തോട്നുബന്ധിച്ച് കട്ടപ്പന നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളെയും വനിതാ ശുചീകരണ തൊഴിലാളികളെയും ആദരിച്ചു

പരിപാടിയുടെ ഭാഗമായി ഗവ.ഐ ടി ഐ യിലെ പെൺകുട്ടികൾക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും മെൻസ്ട്രുൽ കപ്പ് വിതരണവും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉത്ഘാടനം നിർവഹിച്ചു.
തുടർന്ന് മികച്ച പ്രവർത്തനം നടത്തിയ ഹരിത കർമ്മ സേനാംഗങ്ങളേയും, ശുചീകരണ തൊഴിലാളികളേയും സ്വച്ഛ് ചാമ്പ്യൻമാരായി പ്രഖ്യാപിക്കുകയും ഉപഹാരം നൽകുകയും ചെയ്തു .
പരിപാടികൾക്ക് നഗരസഭാ ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്ക്, മെഡിക്കൽ ഓഫീസർ സച്ചു സണ്ണി ചെറിയാൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ്, ശ്രീമതി രജിത ഐ, അമ്പിളി ബി.എം, ശുചിത്വമിഷൻ യംഗ് പ്രൊഫഷണൽ പ്രവീണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി









































































