6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയിലെ മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള പുരസ്കാരം ഉപ്പുതറ സെന്റ് ഫിലോമിനാസിന്



ഉപ്പുതറ : ജില്ലയിലെ മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിന്‌ ലഭിച്ചു.

സജിൻ സ്കറിയ മികച്ച പ്രോഗ്രാം ഓഫീസർക്കും അനു മരിയ ബിനോ മികച്ച വൊളൻറിയർ സെക്രട്ടറിക്കുമുള്ള അവാർഡും കരസ്ഥമാക്കി നാടിന് അഭിമാനമായി. രണ്ടാം തവണയാണ് സ്കൂൾ പുരസ്കാരത്തിന് അർഹമാകുന്നത്.

കഴിഞ്ഞ മൂന്നുവർഷത്തെ പ്രവർത്തനമാണ് അവാർഡിന് പരിഗണിച്ചത്. രണ്ട് പ്രളയസമയത്തും കോവിഡ് പ്രതിരോധത്തിലും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടത്തിയത്.

വീട് നവീകരണം, ശുചീകരണം, റോഡ് നിർമാണം, എഡ്യു ഹെൽപ് പ്രോഗ്രാം, കുടിവെള്ള ശുചീകരണം, ഭക്ഷ്യ സാമഗ്രികളുടെ വിതരണം, ഡിജിറ്റൽ പഠനോപകരണ വിതരണം തുടങ്ങി വിവിധ പദ്ധതികളും പരിപാടികളുമാണ് യൂണിറ്റ് നടപ്പാക്കിയത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!