‘ദി കേരള സ്റ്റോറി 2’ ; നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്

‘ദി കേരള സ്റ്റോറി 2’ വിന്റെ റിലീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്. ജസ്റ്റിസ് ശുശ്രൂദ് ധർമ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. സിനിമ മതസൗഹാർദം തകർക്കുന്നില്ലെന്നും റിലീസ് ചെയ്യാൻ പറ്റിയില്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നുമാണ് നിർമ്മാതാക്കളുടെ വാദം. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല സ്റ്റേ പുറപെടുവിച്ചത്.
പ്രഥമ ദൃഷ്ടിയാൽ ചിത്രം മതസൗഹാർദത്തിന് ഭീഷണി ആണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷണം ഉണ്ടായിരുന്നു. സിനിമയുടെ സെൻസർ പുനഃപരിശോധിക്കാനും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ നടപടിക്കെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുള്ളത്. മലയാളികൾക്ക് അപകീർത്തികരമായ ചിത്രം റിലീസ് ചെയ്യുന്നതെന്ന് ആഗോള തലത്തിൽ കേരളത്തെ മോശമായ ചിത്രീകരിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സിനിമയുടെ പ്രദർശനാനുമതി തടഞ്ഞത്.



































































































































