6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ത്രികോണം മത്സരത്തിന് വേദിയാകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പന്തളം പ്രതാപൻ



വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ത്രികോണം മത്സരത്തിന് വേദിയാകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പന്തളം പ്രതാപൻ.  കേരളത്തിലെ ഏറ്റവും പുരോഗമനപരമായ ആശയം ഉയർത്തിപ്പിടിച്ച് ജനങ്ങൾ സ്വീകരിച്ച ട്വൻറി ട്വൻറിയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായതോട് കൂടി സർവ്വ മേഖലയിലും സ്വാധീനമുള്ള മുന്നണിയായി എൻഡിഎ മാറിയെന്നും അദ്ദേഹം കട്ടപ്പനയിൽ പറഞ്ഞു.


എൽഡിഎഫും യുഡിഎഫും പിടിച്ചുനിൽക്കാൻ പാടുപെടും എന്നുള്ളതുകൊണ്ട് തന്നെ എൻഡിയെ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ഇടതു വലതു മുന്നണികൾ സാധാരണ ചെയ്യാറുള്ള അവിശുദ്ധ കൂട്ടുകെട്ടിനും സാധ്യത കുറവാണ്. ഭരണം അവസാനിക്കുന്ന സമയത്ത് നവ കേരള സർവ്വേ നടത്തി ജനങ്ങളുടെ കാശ് മുടിക്കുന്ന ഇടതുപക്ഷ സർക്കാർ കോടതിയിൽ പോലും അപഹാസ്യരായിരിക്കുകയാണന്നും അഡ്വ. പന്തളം പ്രതാപൻ പറഞ്ഞു.


ഇടുക്കി ജില്ലയിലും ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥികൾ ജയിക്കുന്ന സാഹചര്യം നിലവിലുണ്ട് എന്നും  പന്തളം പ്രതാപൻ പറഞ്ഞു. കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടന്ന ബിജെപി ഇടുക്കി സൗത്ത് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് വി.സി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ  ജനറൽ സെക്രട്ടറിയായി രതീഷ് വരകുമല ചുമതല ഏറ്റെടുത്തു. മേഖലാ സംഘടനാ സെക്രട്ടറി എൽ. പദ്മകുമാർ, ജനറൽ സെക്രട്ടറിമാരായ കെ. കുമാര്‍, സി. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!