Idukki വാര്‍ത്തകള്‍
‘ആരോഗ്യ മന്ത്രി വരും, റിപ്പോർട്ട് തേടും അതിനപ്പുറം ഒന്നും സംഭവിക്കില്ല’; വണ്ടാനത്തെ ചികിത്സ പിഴവ് ആരോഗ്യവകുപ്പിന്റെ ഗുരുതര അനാസ്ഥയെന്ന് ഹർഷീന

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ പിഴവിൽ, ഉഷയ്ക്ക് പിന്തുണയുമായി, പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷീന. വണ്ടാനത്തെ ചികിത്സ പിഴവ് ആരോഗ്യവകുപ്പിന്റെ ഗുരുതര അനാസ്ഥയെന്ന് ഹർഷീന പറഞ്ഞു .
ജീവൻ രക്ഷിക്കാൻ പോകുന്നിടത്ത് തന്നെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ. “വയറ്റിനുള്ളിൽ കത്രിക ഉണ്ട് എന്ന് അറിയുമ്പോൾ ഉള്ള പ്രയാസം കൃത്യമായി മനസ്സിലാകും”. ഒരു ജീവൻ പോലും ഈ വേദന അനുഭവിക്കരുത്.
അതുകൊണ്ടാണ് ശക്തമായ സമരത്തിനിറങ്ങിയത്. ആരോഗ്യ മന്ത്രി വരും, റിപ്പോർട്ട് തേടും – അതിനപ്പുറം ഒന്നും സംഭവിക്കില്ല. എല്ലാ സാഹചര്യ തെളിവുകൾ ഉണ്ടായിട്ടുകൂടി തനിക്ക് നീതി ലഭിച്ചില്ലെന്നും ഹർഷീന പറഞ്ഞു. ആരോഗ്യവകുപ്പ് കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ ചികിത്സ പിഴവുകൾ തുടർക്കഥയാകില്ലായിരുന്നു എന്നും ഹർഷിന .
















































































































