Idukki വാര്‍ത്തകള്‍
ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ

കട്ടപ്പന എക്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എം എഫ് അതുൽ ലോനനും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 1.374 കിലോ ഗ്രാം ഉണക്ക കഞ്ചാവ് ബൈക്കിൽ കടത്തിക്കൊണ്ട് വന്ന തൃശൂർ സ്വദേശിയായ ശ്രീജിത്ത് കെ. എസിനെ അറസ്റ്റ് ചെയ്തു (22/2026). ഇയാൾ കട്ടപ്പനയിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ്. തുർനടപടികൾക്ക് ശേഷം പ്രതിക്കെതിരെ NDPS CR 08/26 ആയി കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ AEI(G) മനോജ് സെബാസ്റ്റ്യൻ, PO(G) ജോബി തോമസ്, PO(G) അനീഷ് ടി എ, PO(G) ശ്രീകുമാർ എസ്, PO(G) ലിജോ ജോസഫ്, PO(G) ബിജുമോൻ പി കെ, PO(G) ഷിജിൽ ജി പി, WCEO സിന്ധു വേലായുധൻ, CEO റോണി ആന്റണി, CEO അജേഷ് വി എം എന്നിവർ പങ്കെടുത്തു.







































































































































