Idukki വാര്‍ത്തകള്‍
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും

കട്ടപ്പന ആർ കെ ആയുർവേദ ഹോസ്പിറ്റൽ ആൻഡ് യോഗ റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21 (ശനിയാഴ്ച ) രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നടുവേദന, മുട്ടുവേദന, ജീവിതശൈലി രോഗങ്ങൾ, പ്രമേഹജന്യമായ നേത്രരോഗങ്ങൾ, കുട്ടികളിലുണ്ടാകുന്ന കാഴ്ച കുറവ് തുടങ്ങിയ രോഗങ്ങൾക്ക് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കാഴ്ചപരിശോധനയും നടത്തുന്നു. പ്രസ്തുത ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ ഔഷധ വിതരണവും ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിന് ഡോ. ലിഷ 9562955525, ഡോ. അനീഷ് 7293232973













































































