ദീർഘദൂര ഓട്ടകാരൻ മിലിന്ദ് സോമൻ മലയോര ഹൈവേയിലൂടെ 22 ന് ഓടുന്നു

ബോളിവുഡ് ചലചിത്ര മേഖലയിലെ നടനും മോഡലും നിർമ്മാതാവും കൂടിയായ പ്രമുഖ ദീർഘദൂര ഓട്ട കാരൻ മിലിന്ദ് സോമൻ ഈ മാസം 22 ന് മലയോര ഹൈവേയിലൂടെ ഓടും.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള കുട്ടിക്കാനം-പുളിയൻ മല മലയോര ഹൈവേയിലെ ഏലപ്പാറ മുതൽ കാഞ്ചിയാർ പള്ളിക വല വരെയാണ് മിലന്ദ് സോമൻ 22 ന് ഓടനായെത്തുന്നത്
കിഫ്ബിയാണ് സംഘാടകർ.
ഫെബ്രുവരി 22 ഞയറാഴ്ച രാവിലെ ഏഴിന് ഏലപ്പാറയിൽ നിന്നുമാരംഭിക്കുന്ന ദീർഘദൂര ഓട്ടം ഏലപ്പാറ നാലാംമൈൽ കെ ചപ്പാത്ത്, പരപ്പ് മേരികുളം , മാട്ടുക്കട്ട, വെള്ളി ലാംകണ്ടം , സ്വരാജ്, ലബ്ബക്കട വഴി 22 കിലോമീറ്റർ ദൂരം താണ്ടി കാഞ്ചിയാർ പള്ളി കവലയിൽ അവസാനിക്കും.
ഹിൽ ഹൈവേ റൺ എന്നാണിതിന് പേര് നൽകിയിരിക്കുന്നത്.
134.4 കോടി രൂപ മുതൽമുടക്കി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ മലയോര ഹൈവേയുടെ നിർമ്മാണം നടത്തിയിരിക്കുന്നത്.
ആധുനിക എഞ്ചനീയറിംഗ് സാങ്കേതിക വിദ്ധ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ റോഡ് ഇതിനോടകം ലോക ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്.
ശരീരാരോഗ്യത്തിനും ക്ഷേമത്തിനും മുൻതൂക്കം നൽകി പ്രവർത്തിക്കുന്നതിനാലാണ് ദീർഘദൂര ഓട്ടങ്ങൾ നടത്തുന്നത് അയൺ മാൻ എന്നും മാരത്തൺ മാൻ എന്നും ഇദ്ധേഹം അറിയപ്പെടുന്നു ഓട്ടം നീന്തൽ യോഗ യാത്രകളെ ഇഷ്ടപ്പെടുന്ന ഇദ്ധേഹം സ്തനാർബുധ ആരോഗ്യ ബോധവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാരത്തോണായ പിങ്കത്തോണിൻ്റെ സ്ഥാപകൻ കൂടിയാണ്,
1988 ൽ മോഡലായി കരിയർ ആരംഭിച്ച മിലന്ദ് സോമൻ 1990 കളുടെ മധ്യത്തിൽ അലിഷ ചൈനായി യുടെ മെയ്ഡ് ഇൻ ഇന്ത്യ എന്ന ഐക്കണിക്ക് മ്യൂസിക് വീഡിയോയിലൂടെ അംഗീകാരം നേടി ഇത് ഇദ്ധേഹത്തെ അഭിനയ രംഗത്തേക്കെത്തിച്ചു.
1995 ൽ എ മൗത്ത് ഫുൾ ഓഫ് സ്കൈ എന്ന ഇംഗ്ലീഷ് പരമ്പരയിലൂടെയാണ് അദ്ധേഹം ടെലിവിഷൻ അരങ്ങേറ്റം കുറിച്ചത് തുടർന്ന് ക്യാപ്റ്റൻ വ്യോമ് സീഹോക്സ് തുടങ്ങി പരമ്പരകളിൽ അഭിനയിച്ചു.
1965 നവംബർ 14 ന് സ്കോട്ലാൻ്റിലെ ഗ്ലാസ്ഗോയിൽ ജനിച്ച മിലന്ദ് സോമൻ്റ് കുടുംബം പിന്നീട് മുംബയിലേക്കു താമസം മാറ്റുകയായിരുന്നു ബയോകെമിസ്റ്റായ മാതാവിൻ്റെയും ശാസ്ത്രജ്ഞാനായ പിതാവിൻ്റെയും മകനയാണ് മിലന്ദ് ജനിച്ചത് പത്തുവയസുള്ളപ്പോൾ തന്നെ നീന്തലിൽ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയ അദ്ധേഹം കൗമാരപ്രായത്തിൽ തന്നെ നിരവധി ചാമ്പ്യൻഷിപ്പുകളുടെ ഉടമയായി മാറി.
ഇലക്ട്രിക് എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ അദ്ധേഹത്തെ പരസ്യചിത്ര നിർമ്മാതാക്കൾ അതിലേക്കാകർഷിച്ചതോടെ ജീവിതം വഴിത്തിരിവായി മാറുകയായിരുന്നു.
60 വയസുള്ള മിലന്ദ് സോമൻ സ്പെയിനിൽ നടന്ന വിഷമമേറിയ അയൺ മാൻ ട്രയാത് ലൺ പൂർത്തിയാക്കിയിരുന്നു ഇതിനാൽ അയൺ മാൻ എന്ന വിളിപ്പേരും ഇദ്ധേഹത്തിനു ചാർത്തപെട്ടു, ഡൽഹിയിൽ നിന്നും മുംബയിലേക്ക് നഗ്നപാദനായി ഓടിയും ഇദ്ദേഹം ചരിത്രംതിരുത്തിയിട്ടുണ്ട്.
അഗ്നിവർഷ എന്ന ചരിത്ര നാടകത്തിലും നിയമങ്ങൾ എന്ന റൊമാൻ്റിക് കോമഡിയിലും ഭേജ ഫ്രൈകോമഡി ചിത്രത്തിലും ബാജിറാവു മസ്താനി ചരിത്ര ഇതിഹാസത്തിലും ഷെഫ് എന്ന നാടക ചിത്രത്തിലും ലകദ് ബാഗ്ഗ ആക്ഷൻ ത്രില്ലറിലും സ്റ്റാർ ഫിഷ് റൊമാൻറിക് ഡ്രാമയിലും അദ്ധേഹം തകർത്തഭിനയിച്ചിട്ടുണ്ട് സിനിമകൾക്കു പരി ടെലിവിഷൻ വെബ് സീരിയലുകളിലും അഭിനയം കാഴ്ചവച്ചിട്ടുണ്ട്.
ഗതാഗത യാത്രാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി എൽ ഡി എഫ് സർക്കാർ കൈഒപ്പു ചാർത്തിയ മലയോരഹൈവേയിലൂടെ അഞ്ചടി 11 ഇഞ്ച് ഉയരവും 75 കിലോ ഭാരവും42 ഇഞ്ച് നെഞ്ചളവുമുള്ള ലോകോത്തരദീർഘദൂര ഓട്ട കാരൻ ഓടി എത്തുമ്പോൾ അത് മറ്റൊരു ലോക കേൾവിയായി മാറുകയും ചെയ്യും.









































































