6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

എസ് ഐ ആര്‍ സമയപരിധി അപ്രായോഗികം; വേട്ടര്‍മാരെ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എം എ ബേബി



തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എസ്‌ഐആർ ഭരണഘടനാ തത്വങ്ങൾക്കെതിരാണ് വോട്ടർമാരെ പട്ടികയിൽ നിന്ന് ഏകപക്ഷീയമായി ഒഴിവാകുന്നുവെന്നും സമയപരിധി അപ്രായോഗികമാണ് അതുകൊണ്ടുതന്നെ നടപടി ക്രമങ്ങൾ ബിഎൽഒമാർക്ക് സമ്മർദ്ദം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.

എസ്‌ഐആറില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ല. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത്. എസ്ഐആർ ജനങ്ങൾക്ക് എതിരെയുള്ള യുദ്ധമാണെന്നും എം എ ബേബി വ്യക്തമാക്കി.

അതേസമയം, ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കേണ്ടത്. സിപിഐഎം കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ ആശങ്കകൾ ശരിവയ്ക്കുന്ന വിധമാണ് സംസ്ഥാനത്തെ എസ്ഐആർ നടപടികളുടെ മുന്നോട്ട് പോക്ക്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച എസ്ഐആർ കരട് വോട്ടർ പട്ടികയിലുള്ള വോട്ടർമാരിൽ കൂടുതൽ രേഖകൾ ഹാജരാക്കേണ്ടവരുടെ എണ്ണം ഇരട്ടിയായ സാഹചര്യം ഉണ്ടായിരുന്നു. 37 ലക്ഷത്തോളം പേർ രേഖകൾ ഹാജരാക്കണം. 2.54 കോടി വോട്ടർമാരിൽ 19.32 ലക്ഷം പേർക്ക് നോട്ടീസ് അയക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ വ്യക്തമാക്കിയിരുന്നത്.

എന്നാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നോട്ടീസ് അയച്ചത് 37 ലക്ഷത്തോളം പേർക്ക്. ഇതിൽ ഇതിനോടകം നോട്ടീസ് നേരിട്ട് ലഭിച്ചത് 13.5 ലക്ഷം വോട്ടർമാർക്ക് മാത്രവും.രേഖകൾ കൃത്യമാക്കി ബൂത്ത് തല ഓഫീസർമാർ ERO യ്ക്കക്ക് റിപ്പോർട്ട് നൽകുകയോ ഹിയറിങ് നടത്തുകയോ ചെയ്യേണ്ട സമയപരിധി ഫെബ്രുവരി 14 ആണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!