മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്തു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, അഴുത ബ്ലോക്ക് പഞ്ചായത്തും, വിജ്ഞാനകേരളം ഇടുക്കി മിഷനും, കുടുംബശ്രീ മിഷനും, കെ-ഡിസ്‌കുമായി സഹകരിച്ച് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ നടത്തിയ മെഗാ ജോബ് ഫെയർ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ വിജയൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ ആന്റണി ജോസഫ് കല്ലമ്പള്ളി ആമുഖ പ്രഭാഷണവും, വിജ്ഞാനകേരളം ഇടുക്കി പ്രോഗ്രാം മാനേജര്‍ ലിന്റു മരിയ മാത്യു മുഖ്യ പ്രഭാഷണവും നിർവഹിച്ചു.
മെഗാ ജോബ് ഫെയറിൽ വിവിധ മേഖലകളിൽ നിന്നുമായി 52 കമ്പനികൾ പങ്കെടുത്തു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുമായി 982 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ഈ മെഗാ തൊഴിൽ മേളയില്‍ വിവിധ കമ്പനികളിലായി 300 ലേറെ ഉദ്യോഗാർത്ഥികൾക്ക് ഓഫർ ലെറ്റർ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.













































































