6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

വെള്ളയാംകുടി സെൻ്റ് ജറോംസ് യു പി സ്കൂൾ സുവർണ്ണ ജൂബിലി സമാപനം ഫെബ്രുവരി പതിനേഴിന്



വെള്ളയാംകുടി സെൻറ് ജറോംസ് യുപി സ്കൂളിന്റെ സുവർണ്ണ ജൂബിലി സമാപനം 2026 ഫെബ്രുവരി  നടക്കും. 1976 ജൂൺ ഒന്നിന് പ്രവർത്തനമാരംഭിച്ച  ഈ സ്കൂൾ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. വെള്ളയാംകുടിയിലെ ആദ്യകാല സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനമാണിത്.

പതിനായിരക്കണക്കിന് വിദ്യാർത്ഥികർക്ക് അറിവ് പകർന്ന് നൽകിയ വിദ്യാലയത്തിന് തുടക്കം കുറിച്ചത് യശ്ശ:ശരീരനായ ഫാ.ജോസഫ് കീത്താപ്പള്ളിയാണ്. സുവർണജൂബിലിയുടെ ഭാഗമായി, കഴിഞ്ഞ ഒരു വർഷക്കാലമായി സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു.
സുവർണ്ണ ജൂബിലി സമാപനത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ഫെബ്രുവരി മാസം പതിനാറാം തിയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടക്കും.

ജൂബിലി വിളംബര ഘോഷയാത്ര സ്കൂൾ മാനേജർ ഇടുക്കി രൂപതാ വികാരി ജനറാൾ  മോൺ. അബ്രഹാം പുറയാറ്റ് ഫ്ലാഗ് ഓഫ് ചെയ്യും. സുവർണ്ണ ജൂബിലി വിളംബര ഘോഷയാത്രയിൽ കട്ടപ്പന നഗരസഭ ചെയർമാൻ ശ്രീ ജോയി വെട്ടിക്കുഴി,കട്ടപ്പന മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി, മുൻസിപ്പൽ കൗൺസിലർമാരായ കെ പി സുമോദ്, ബീനാ സിബി,രമേശ് പി.ആർ, ജൂലി റോയി, ഷാജി കുത്തോടി ,സന്തോഷ്  ഓലിയാനിക്കൽ, റ്റിജി  എം രാജു ,തോമസ് മൈക്കിൾ, ഷൈനി സണ്ണി തുടങ്ങിയവർ സംബന്ധിക്കും. വിവിധ മത, സമുദായിക, രാഷ്ട്രീയ സംഘടനാ നേതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ ,വെള്ളയാംകുടി  മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, വോയിസ് ഓഫ് വെള്ളയാംകുടി ഭാരവാഹികൾ, വെള്ളയാംകുടി സെൻറ്. ജെറോംസ് പി ടി എ ഭാരവാഹികൾ, വെള്ളയാംകുടി സെൻ്റ്  ജറോംസ് എൽ പി സ്കൂൾ  ,യു പി സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിലെ  വിദ്യാർത്ഥികൾ തുടങ്ങിയവർ ഘോഷയാത്രയിൽ  അണിനിരക്കും.

വർണ്ണാഭമായ നിശ്ചലദൃശ്യങ്ങളുടെയും വാദ്യഘോഷങ്ങളുടെയും   അകമ്പടിയോടെ നടക്കുന്ന വിളംബര ജാഥ ജൂബിലി സമാപന സമ്മേളന വേദിയിൽ എത്തുമ്പോൾ അസിസ്റ്റൻറ് മാനേജർ ഫാ.ജോസഫ് വടക്കേമുറി  പതാക ഉയർത്തും.വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.

ഫെബ്രുവരി പതിനേഴിന് വൈകിട്ട് നാല് മണിക്ക് സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ മോൺ. അബ്രഹാം പുറയാറ്റ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ, സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മഠത്തിൽ സ്വാഗതമാശംസിക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യും.

ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ.ജോസ് കരിവേലിക്കൽ അനുഗ്രഹ പ്രഭാഷണവും കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണവും നടത്തും. ഇടുക്കി  എം പി ഡീൻ കുര്യാക്കോസ് പ്രതിഭകളെ ആദരിക്കും. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ. ജോർജ് തകടിയേൽ ജൂബിലി സന്ദേശം നൽകുകയും എൻഡോവ്മെന്റുകൾ വിതരണം ചെയ്യുകയും ചെയ്യും.ഈ വർഷത്തെ എക്സലൻസി അവാർഡുകൾ കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി വിതരണം ചെയ്യും.കട്ടപ്പന  എ ഇ ഒ   രാജശേഖരൻ .സി. കട്ടപ്പന മുനിസിപ്പൽ കൗൺസിലർമാരായ ബീന സിബി, കെ പി സുമോദ് ,പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഷാജി മാത്യു പാലത്തിനാൽ, വെള്ളയാംകുടി സെൻ്റ് ജറോംസ് യുപി സ്കൂൾ അസിസ്റ്റൻറ് മാനേജർമാരായ ഫ.ജോസ് വടക്കേമുറിയിൽ, ഫാ.ജേക്കബ് മാട്ടേൽ, സെൻ്റ്  ജറോംസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ  ജിജി ജോർജ്, ഹെഡ്‌മിസ്ട്രസ് ശ്രീമതി :വിൻസി സെബാസ്റ്റ്യൻ ,എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ സൈജു ജോസഫ്,പി.ടി.എ പ്രസിഡൻറ്  ജയിംസ് വർഗീസ്, എം.പി .ടി .എ പ്രസിഡണ്ട് ജിൻസി മോൾ ടി എച്ച്, സ്കൂൾ ലീഡർ ജെറോം സാബു, സ്കൂൾ സെക്രട്ടറി അമല സജേഷ്, എന്നിവർ സംസാരിക്കും. തുടർന്ന് വെള്ളയാം കുടി സെന്റ്. ജെറോംസ് യു പി സ്കൂളിലെ… കലാപ്രതിഭകൾ… അണിനിരക്കുന്ന ആർട്ട്ഫിയസ്റ്റ 50 എന്ന മെഗാ ഇവന്റ് അരങ്ങേറും…


വിവിധ മത ,സാമൂഹ്യ സംസ്കാരിക സംഘടനാ നേതാക്കൾ, കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. പൊതുസമ്മേളനത്തിന് ശേഷം സ്കൂളിലെ മുഴുവൻ കുട്ടികളെയും, പങ്കെടുപ്പിച്ചു കൊണ്ടുള്ള നാല് മണിക്കൂർ സമയദൈർഘ്യമുള്ള ആർട്ട്ഫിയസ്റ്റ 50 അരങ്ങേറും. പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ, പി .ടി .എ എം പി .ടി .എ ഭാരവാഹികൾ, അധ്യാപക അനധ്യാപകർ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.എബ്രാഹാം പുറയാറ്റ്, ഹെഡ്മാസ്റ്റാർ ബിനോയി മഠത്തിൽ, കെ.പി സുമോദ്, ഷാജി മാത്യൂ ,ജയിംസ് വർഗീസ് എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!