6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കേരള ടെക്സ്റ്റൈൽസ് ആൻ്റ് ഗാർമെന്റ്സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ (KTGA) കട്ടപ്പന മേഖലാ സമ്മേളനം 15 ന്









വസ്ത്ര വ്യാപാരി സംഘടനയായ കേരള ടെക്‌സ്‌റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്‌സ് അസോസിയേഷൻ, കട്ടപ്പന മേഖലാ സമ്മേളനം 2026 ഫെബ്രുവരി 15, 4 പി.എം ന് ഹൈറേഞ്ച് കൺവെൻഷൻ സെൻററിൽ (ഇടുക്കി റോഡിൽ ഹൈറേഞ്ച് സൂപ്പർ മാർക്കറ്റിന് അടിയിലുള്ള ഹാളിൽ) വെച്ച് നടക്കുകയാണ്.  സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്‌റ്റിൻ ഉദ്ഘാടനം ചെയ്യും. കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യാതിഥിയായിരിക്കും.
KTGA യുടെ സംസ്‌ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്നു.

കേരളത്തിലെ വസ്ത്ര വ്യാപാരികളുടെ ഐക്യത്തിനും ഉന്നമനത്തിനും വേണ്ടി രൂപീകൃതമായ KTGA എന്ന സംഘടന കുഞ്ഞിക്കുഴി, ചെറുതോണി, തോപ്രാംകുടി, മുരിക്കാശ്ശേരി, നെടുങ്കണ്ടം, തൂക്കുപാലം, കട്ടപ്പന, ഉപ്പുതറ, വാഗമൺ, ഏലപ്പാറ തുടങ്ങിയ ചെറുതും വലുതുമായ വസ്ത്രവ്യാപാരികളുടെ നിരവധിയായ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നു.
ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന ഈ മേഖല നിരവധി പ്രതിസന്ധി കളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. അടിക്കടി ഉണ്ടാകുന്ന നികുതി വർദ്ധനവ്, വിവിധ ഗവൺമെന്റ് വകുപ്പുകളിൽ നിന്നുണ്ടാകുന്ന പ്രതിസന്ധി വഴിയോരക്കച്ചവടം, ഓൺലൈൻ വ്യാപാരം, കൂടാതെ ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റം, കമ്പനികളുടെ നേരിട്ടുള്ള വ്യാപാരം, കൂടാതെ അപ്രതീക്ഷിതമായിട്ടുണ്ടാകുന്ന മഹാമാരി, പ്രളയം മൂലമുണ്ടാകുന്ന നഷ്ടങ്ങൾ, അമിത വാടക, വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾതുടങ്ങിയവ കോവിഡ് കാലത്തിനു ശേഷം നാം അഭിമുഖീകരിക്കുന്ന പ്രശ്ന‌ങ്ങളാണ്.

എന്നാൽ KTGA എന്ന സംഘടനയുടെ കീഴിൽ അണിനിരന്നുകൊണ്ട് വസ്ത്ര വ്യാപാര മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ KTGA സംസ്‌ഥാന-ജില്ലാ-മേഖലാ നേതൃത്വം പരിഹരിച്ചു വരികയാണ്. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ സംസ്ഥാന നേതൃത്വങ്ങളുടെ നിർദ്ദേശപ്രകാരം വനിതകളുടെ കൂട്ടായ്‌മയായ വനിതാവിംഗ് കട്ടപ്പന മേഖലയിലും രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയാണ്. സമൂഹത്തിലെ പാവപ്പെട്ടവനും ആലംബഹീനരുമായ ആൾക്കാർക്ക് ഒട്ടനവധി സേവന പ്രവർത്തനങ്ങൾ സംഘടന മുഖാന്തിരം ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. മേഖലയിലെ വസ്ത്ര വ്യാപാരികളുടെ ഐക്യവും കൂട്ടായ്‌മയും സംരക്ഷിക്കുവാൻ ഫെബ്രുവരി 15-ാം തിയ്യതി ഈ പൊതുയോഗവും കുടുംബ സംഗമവും വനിതാ വിങ്ങിൻ്റെ രൂപീകരണവും നടത്തപ്പെടുന്നു. വാർത്ത സമ്മേളനത്തിൽ
സന്തോഷ് ദേവസ്യ, അഹമ്മദ് കബീർ, മുഹമ്മദ് സബീബുള്ള ,അലന്റ് ബി നിരവത്ത്,, സൈജോ ഫിലിപ്പ്, അനിൽ ,
രാഹുൽ , ജസ്റ്റിൻ , അഞ്ചു അനീഷ് എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!