Idukki വാര്‍ത്തകള്‍
തൊടുപുഴ എം ഡി സി മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററിൽ സ്ത്രീസംരക്ഷണ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തൊടുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന, എറണാകുളം മെഡിക്കൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള എം ഡി സി മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററിൽ ജീവനക്കാർക്കായി സ്ത്രീസംരക്ഷണ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ജോലിസ്ഥലത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോഷ് ആക്ട് (POSH Act), വനിതാ സെല്ലിന്റെ പ്രവർത്തനങ്ങൾ, വുമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ സേവനങ്ങൾ എന്നിവയെക്കുറിച്ച് ഇടുക്കി വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രിയ മധുസൂദനൻ ക്ലാസ്സിൽ വിശദമായ ധാരണ നൽകി. കൂടാതെ സ്ത്രീകൾക്ക് ലഭ്യമായ സൗജന്യ നിയമസഹായ മാർഗങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.













































































