Idukki വാര്‍ത്തകള്‍
അപേക്ഷ ക്ഷണിച്ചു

ജില്ലാ നിര്‍മ്മിതി കേന്ദ്രം ഇടുക്കി ഓഫീസിലേക്ക് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് എന്നിവയുമാണ് യോഗ്യത. പ്രൊജക്ട് എഞ്ചിനീയര്‍ & എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിര്‍മിതി കേന്ദ്രം, ഇടുക്കി
പൈനാവ് പി. ഒ കുയില്‍മല, പിന്‍ -685603 എന്നീ വിലാസത്തില്‍ തപാല്‍ മുഖേനയോ nirmithikendraidukki@gamil. com ഇമെയിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം.
2 വര്‍ഷമാണ് കരാര്‍ കാലാവധി.ഇടുക്കി ജില്ലക്കാര്‍ക്ക് മുന്‍ഗണനയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232252,9495932252













































































