San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഔദ്യോഗിക ചടങ്ങുകളിൽ ഇനി മുതൽ വന്ദേമാതരം പാടണം, എഴുന്നേറ്റുനിൽക്കണം; ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകൾ



വന്ദേ മാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സർക്കാർ പരിപാടികളിലും സ്‌കൂളുകളിലും വന്ദേ മാതരം ചൊല്ലണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.വന്ദേ മാതരം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു.

സിനിമാ തിയേറ്ററുകളിലും വന്ദേ മാതരം ഉണ്ടാകണമെന്ന് ഉത്തരവിലുണ്ട്. എന്നാൽ എഴുന്നേറ്റ് നിൽക്കണമെന്ന് നിർബന്ധമില്ല. ഇതിന് പുറമെ പത്മ അവാർഡുകൾ പോലുള്ള പ്രധാനപ്പെട്ട പരിപാടികളിലും, രാഷ്‌ട്രപതി പങ്കെടുക്കുന്ന എല്ലാ പരിപാടികളും വന്ദേ മാതരം ചൊല്ലണമെന്നും ഉത്തരവിൽ പറയുന്നു. വന്ദേ മാതരത്തിന്റെ മുഴുവൻ വരികളും ചൊല്ലണമെന്നും ഉത്തരവിലുണ്ട്. ഏതെങ്കിലും വിധത്തിൽ വന്ദേ മാതരത്തിനോട് അനാദരവ് കാട്ടിയാൽ മൂന്ന് വർഷം തടവായിരിക്കും ശിക്ഷ.

വന്ദേ മാതരത്തിന്റെ മുഴുവൻ വരികളും ചൊല്ലണമെന്ന വ്യവസ്ഥ ലോക്സഭയിൽ അടക്കം ഉയർന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് ഉണ്ടാകുന്നത് എന്നതാണ് പ്രത്യേകത. വന്ദേ മാതരത്തിലെ ചില വരികൾ കോൺഗ്രസ് എടുത്തുകളഞ്ഞുവെന്നും അത് മുസ്‌ലിങ്ങളെ പ്രീണിപ്പിക്കാനായിരുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പ്രസംഗിച്ചിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് മോദിയുടെ ഈ പ്രസംഗം കാരണമായത്. വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചർച്ചയിലാണ് നെഹ്‌റുവിനെയും കോൺഗ്രസിനെയും ഉന്നമിട്ടുള മോദിയുടെ പരാമർശം.

ജിന്നയുടെ ലീഗിന്‍റെ സമ്മർദത്തിന് വഴങ്ങി വന്ദേ മാതരത്തിലെ പ്രധാനവരികൾ നെഹ്‌റു ഒഴിവാക്കിയെന്നാണ് മോദി ചർച്ചയിൽ പറഞ്ഞത്.1937 ഒക്ടോബർ 15 ന് മുഹമ്മദ് അലി ജിന്ന ലഖ്‌നൗവിൽ വെച്ച് വന്ദേ മാതരത്തിനെതിരെ മുദ്രാവാക്യം ഉയർത്തി. അഞ്ച് ദിവസത്തിന് ശേഷം, മുഹമ്മദ് അലി ജിന്നയുടെ വികാരത്തോട് യോജിക്കുന്നുവെന്ന് വ്യക്തമാക്കി നേതാജി സുഭാഷ് ചന്ദ്രബോസിന് നെഹ്‌റു കത്തെഴുതി. തുടർന്ന് കോൺഗ്രസ് വന്ദേ മാതരം രണ്ടായി വിഭജിക്കാൻ തീരുമാനിച്ചു. പിന്നീട് ലീഗിനുമുന്നിൽ മുട്ടുമടക്കി ഇന്ത്യയുടെ വിഭജനത്തിനും കോൺഗ്രസിന് സമ്മതിക്കേണ്ടി വന്നുവെന്നും പ്രധാനമന്ത്രി ലോക്സഭയിൽ ആരോപിച്ചിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!