ഓഫീസ് അക്കൗണ്ടന്റ് ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ഗ്രാമീണമേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഇളംദേശം ബ്ലോക്കില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ബിആര്‍സി ഓഫീസ് അക്കൗണ്ടന്റ് ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
മാനദണ്ഡങ്ങള്‍:- 1. വിദ്യാഭ്യാസ യോഗ്യത – ബികോം, ടാലി. (കുറഞ്ഞത് 1 വര്‍ഷത്തെ അക്കൗണ്ടിംഗ് മേഖലയിലെ പ്രവര്‍ത്തി പരിചയം), 2. മലയാളം ഡിറ്റിപി നിര്‍ബന്ധം, 3. പ്രായപരിധി – 25-45. അപേക്ഷിക്കുന്ന വ്യക്തി അയല്‍ക്കൂട്ട അംഗമോ അയല്‍ക്കൂട്ട കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകള്‍ക്ക് മുന്‍ഗണന.
അപേക്ഷിക്കേണ്ട രീതി:-വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടോപ്പം ഫോട്ടോ പതിച്ച ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, സിഡിഎസ് ചെയര്‍പേഴ്‌സന്റെ സാക്ഷ്യപത്രം എന്നിവ അടങ്ങിയ അപേക്ഷ 2026 ഫെബ്രുവരി 18ന് വൈകിട്ട് 5.00 മണിക്ക് മുന്‍പായി താഴെപ്പറയുന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ അയക്കേണ്ട വിലാസം: കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ഇടുക്കി, പൈനാവ് പി ഒ, കുയിലിമല (ഇടുക്കി കളക്ടറേറ്റ്), പിന്‍: 685603, ഫോണ്‍-8113821235.









































































