6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ല പഞ്ചായത്ത് കേരളോത്സവത്തിന് കട്ടപ്പനയിൽ തുടക്കമായി



ഇടുക്കി ജില്ല പഞ്ചായത്ത് കേരളോത്സവത്തിന് കട്ടപ്പനയിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായാണ് കേരളോത്സവം കട്ടപ്പനയിൽ സംഘടിപ്പിച്ചിരിക്കുന്നത്.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോലി വെട്ടിക്കുഴി കേരളോത്സവം ഉദ്ഘാടനം ചെയ്തു. ആയിരത്തോളം മത്സരാർത്ഥികളാണ് രണ്ടുദിവസങ്ങളിലായി വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

കട്ടപ്പന സെൻറ് ജോർജ് സ്കൂൾ,  ഓസ്സാനം സ്കൂൾ,  കട്ടപ്പന നഗരസഭ മൈതാനം, 
കട്ടപ്പന ടൗൺ ഹാൾ
തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് രണ്ടുദിവസങ്ങളിലായി കേരളോത്സവം നടക്കുന്നത്. കലാകായിക രചന മത്സരങ്ങളാണ് ഇതിൻറെ ഭാഗമായി നടക്കുന്നത്.  ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വരുന്ന ബ്ലോക്ക് പഞ്ചായത്തുകൾ രണ്ടു മുൻസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ നിന്നും വിജയിച്ചു വന്ന മത്സരാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുക.  കട്ടപ്പന അവസാന സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീലാ സ്റ്റീഫൻ അധ്യക്ഷയായിരുന്നു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.  കേരളത്തിന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും തുടർന്ന് ഗാനമേളയും സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിലെ യുവജനങ്ങളുടെ കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഗ്രാമതലം മുതൽ സംസ്ഥാന തലം വരെ കേരളസഭങ്ങൾ സംഘടിപ്പിച്ചു വരികയാണ്.  ഇതിൻറെ ഭാഗമായി ആണ് ഇടുക്കി ജില്ല പഞ്ചായത്ത് കേരളോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.  ഉദ്ഘാടന ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗങ്ങൾ വിവിധ ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!