Idukki വാര്‍ത്തകള്‍
കുടുംബശ്രീ CDS തിരഞ്ഞെടുപ്പ് ഫെബ്രുവരി 20ന്.മൂന്ന് തവണയിൽ കൂടുതൽ സ്ഥാനങ്ങൾ വഹിച്ചവർക്ക് ഇത്തവണ മത്സരിക്കുവാൻ പറ്റില്ല

കുടുംബശ്രീ CDS പുതിയ ഭരണസമിതി ഫെബ്രുവരി 21 ന് ചുമതലയേൽക്കണം.
അതിന് മുമ്പ് അയൽക്കൂട്ടം മുതൽ ADS , CDS വരെയുള്ള തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്.
ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെയുള്ള ദിവസങ്ങളിൽ അയൽക്കൂട്ടം തലത്തിലെ തിരഞ്ഞെടുപ്പുകൾ പൂർത്തികരിക്കും.
7 മുതൽ 11 വരെ ADS തിരഞ്ഞെടുപ്പ്.
20 ന് CDS തിരഞ്ഞെടുപ്പ്.
21ന് പുതിയ CDS ഭരണസമിതി ചുമതലയേൽക്കും.
വർഷങ്ങളായി CDS മെമ്പർമാരും ചെയർപേഴ്സൺമാരുമായി തുടരുന്നവർക്ക് ഇത്തവണ മത്സരിക്കാൻ പറ്റില്ല.









































































