റിപ്പബ്ലിക് ദിനത്തിൽ രക്തദാന സേനാ രൂപീകരണവും രക്തദാനവും സംഘടിപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുമളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ,കുമളി ഓൺലൈൻ വാട്സ്ആപ്പ് കൂട്ടായ്മ, അമൃത നൃത്ത കലാഭവൻ,സംയുക്ത ഡ്രൈവേഴ്സ് യൂണിയൻ, അസോസിയേഷൻ ഓഫ് ഓട്ടോമെൈബൽ വർഷോപ്പ് കേരള – കുമളി യൂണിറ്റ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ
മധുര മീനാക്ഷി മിഷ്യൻ ഹോസ്പിറ്റൽ,
കുമളി ഹൈടെക് ലാബിൻ്റെയും സഹകരണത്തോടെ കുമളി വ്യാപാരഭവനിൽ വച്ച് രക്തദാനസേനാ രൂപീകരണവും ഗ്രൂപ്പ് നിർണയവും രക്തദാന ക്യാമ്പും നടത്തി, ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡൻ്റ് സനൂപ് സ്കറിയ അധ്യക്ഷത വഹിച്ച യോഗം ഏകോപന സമിതി
യൂത്ത് വിംഗ് സംസ്ഥാന ജന:സെക്രട്ടറി സിജോ മോൻ ജോസ് ഉദ്ഘാടനം ചെയ്തു.
ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് മജോ കാരിമുട്ടം, ജനറൽ സെക്രട്ടറി വി കെ ദിവാകരൻ, സനോജ് എൻ വി
,ശാന്താ മേനോൻ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി കെ.എസ് പ്രശാന്ത്, ഭാരവാഹികളായ ഷിബിൻ ദിവാകരൻ, രാജേഷ് പി ആർ തുടങ്ങിയവർ നേതൃത്വം നൽകി.









































































